അലഹബാദ്: ദേശ സുരക്ഷാ കുറ്റം ചുമത്തി തടവില്‍ പാര്‍പ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. യു.പി മധുര ജയിലിലെ ആറ് മാസത്തെ തടവിന് ശേഷമാണ് കഫീല്‍ ഖാന് മോചിതനാകുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയാണ് കഫീല്‍ ഖാനെ വിട്ടയച്ചത്. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്നിരുന്നു. വീണ്ടും മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനിരിക്കുകയായിരുന്നു.
കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തു. കഫീല്‍ ഖാന്റെ മാതാവ് നുസ്രത് പര്വീന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതി വിധി. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് മുംബൈയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയും ചെയ്തു.

