ന്യൂഡൽഹി: പ്രതിദിന കോവിഡ് രോഗബാധയിൽ അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ ഒന്നാമതായിട്ട് 22 ദിവസം പിന്നിട്ടു കഴിഞ്ഞു . തൊട്ടുപിന്നിലുള്ള ബ്രസീലിനേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ.
ഒരു ദിവസം മുൻപുള്ള കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 75,760 ആണ് അതേസമയത്ത് ബ്രസീലിൽ അത് 47,161 ഉം അമേരിക്കയിൽ 42,848 ഉം ആണ്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു കഴിഞ്ഞു . രാജ്യത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്ത ശേഷം 110 ദിവസമെടുത്താണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ എത്തിയത്. എന്നാൽ മരണനിരക്ക് കുറവാണെന്നതും രോഗവിമുക്തി നിരക്ക് കൂടുതലാണെന്നതും രാജ്യത്തിന് ആശ്വാസകരമാണ്.

