പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതിയെന്ന തീരുമാനം വിവാദമാവുന്നു

കാഞ്ഞങ്ങാട്: എല്‍പി യുപി അദ്ധ്യാപകരുടെ പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ  നടപടി വിവാദമാവുന്നു. ചോദ്യങ്ങള്‍ മലയാളത്തിലാണെന്ന് അറിയിച്ചിരു ന്നെങ്കിലും പഠന വിഷയങ്ങളില്‍ മലയാളം ഇല്ല. നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ യുപി വിഭാഗത്തിന് ഇംഗ്ലീഷ്  ഭാഷയില്‍ 10 മാര്‍ക്കിനുളള ചോദ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവിടെയും മലയാളത്തെ പരിഗണിച്ചിട്ടില്ല. പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഭാഷ എഴുതാനും വായിക്കാനും മത്രം അറിഞ്ഞാല്‍ മതിയെന്ന തീരുമാനം അശാസ്ത്രീ യവും അപക്വവുമാണെന്ന് ഈ രംഗത്തെ  വിദഗ്ധര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →