ഡൽഹി: അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മമതാ ബാനർജി അടക്കം ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയ ഗാന്ധി. സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള ജി എസ് ടി വിഹിതം, കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത, ജെഇഇ -നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രതിഷേധം എന്നിവയാണ് യോഗത്തിന്റെ പ്രധാന അജൻഡകൾ.
ഓൺലൈൻ മീറ്റിംഗിലേക്ക് പഞ്ചാബ്, രാജസ്ഥാൻ ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നീ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പുറമേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും ക്ഷണിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറികൾ നടക്കുന്നതിനിടെയാണ് സോണിയ ഗാന്ധി അടിയന്തര യോഗം വിളിച്ചു ചേർത്തത് എന്നത് ശ്രദ്ധേയമാണ്.