ലഡാക്കിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്തു

ലേ ഒക്ടോബര്‍ 31: മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥൂര്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ആഗസ്റ്റ് 5ന് അനുച്ഛേദം 370 റദ്ദാക്കി, ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി അസാധുവാക്കിയിരുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, മാഥൂറിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രാഷ്ട്രീയക്കാര്‍ക്ക് പുറമേ, സിവില്‍, ആര്‍മി, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മിരിലെ ആദ്യ ലഫ്റ്റനന്‍റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മുവിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി ചടങ്ങിന്ശേഷം, ഗീതാ മിത്തല്‍ ശ്രീനഗറിലേക്ക് പുറപ്പെടും. ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ അതിര്‍ത്തി ജില്ലയുമായുള്ള വിവേചനത്തിനെതിരെ പ്രതിഷേധിച്ച് ആളുകള്‍ ഇന്ന് ഒരു കറുത്ത ദിനമായി ആചരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →