ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇനി സംസ്ഥാനങ്ങളുടെ എണ്ണം 28

ശ്രീനഗര്‍ ഒക്ടോബര്‍ 31: അനുച്ഛേദം 370 റദ്ദായതിന്ശേഷം മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം. ജമ്മു കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി. സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിയെട്ടായി. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒന്‍പതായി. എന്നാല്‍, ജമ്മു കാശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്.

മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കാശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍. കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ക്രമസമാധാന ചുമതല കേന്ദ്രസര്‍ക്കാരിന് കീഴിലായി.

Share
അഭിപ്രായം എഴുതാം