അടിപിടിക്കേസും തടവും, ഹാരീ മാഗ്വയിറിന് നഷ്ടമാകാൻ പോകുന്നത് രണ്ട് സീസണുകൾ

ലണ്ടൻ: ഒഴിവുകാല വിനോദ കേന്ദ്രത്തിൽ അടിപിടി നടത്തിയതിന് ഗ്രീസിലെ കോടതി ശിക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മാഗ്വയിറിന് നഷ്ടമാകാൻ പോകുന്നത് രണ്ടു കളി സീസണുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വിലക്ക് വന്നേക്കും എന്ന സൂചനയുമുണ്ട്.

മൈക്കാനോസ് എന്ന ഒഴിവുകാല വിശ്രമ കേന്ദ്രത്തിൽ സഹോദരനോടും കൂട്ടുകാരനോടുമൊപ്പം അടിപിടി ഉണ്ടാക്കി എന്നതാണ് താരത്തിനെതിരായ കേസ്. പോലീസിനെ മർദ്ദിച്ചതും പോലീസിന് കൈക്കൂലി നൽകാൻ ശ്രമിച്ചതും വകുപ്പുകളിൽ ഉണ്ട്.

21 മാസത്തെയും 10 ദിവസത്തെയും തടവിനാണ് ഹാരിയെ കോടതി ശിക്ഷിച്ചിട്ടുള്ളത്. വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് ഹാരീ മാഗ്വയിർ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →