മ്യൂണിക്ക്: വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു അമ്മയുടെയും മകളുടേയും സ്‌നേഹ പ്രകടനമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ആ അമ്മയും മകളും ആനകളാണെന്നാണ് വാര്‍ത്തയുടെ പ്രത്യേകത. സംഭവം നടന്നതാവട്ടെ ജര്‍മ്മനിയിലെ മൃഗശാലയിലാണ്. ജര്‍മ്മനിയില്‍ ഒരു മൃഗശാലയിലെ അടുത്തടുത്തുളള രണ്ട് കൂടുകളിലായി ഇട്ടിരിക്കുന്ന അമ്മ ആനയും കുട്ടിയും പരസ്പരം തുമ്പികൈകള്‍ കൊണ്ട് സ്പര്‍ശിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
39 വയസുളള പോരിയെന്ന് പേരുളള ആന പന്ത്രണ്ട് വര്‍ഷം മുമ്പ് പിരിഞ്ഞ കുട്ടിയാനയെ കാണുന്ന ചിത്രമാണത്.പോരിയുടെ മകളായ 19 വയസുളള ടാനയും അവളുടെ മക്കളായ തമിക ,എലാനി എന്നീ ആനകളാണ് പരസ്പരം കണ്ട് മുട്ടിയത്. ജര്‍മ്മനിയിലെ ഹാലെ പര്‍വത മൃഗശാലയില്‍ എത്തിയതാണ് പോരി. അപ്പോഴാണ് തന്റെ മകളെയും കൊച്ചുമക്കളെയും പോരി കാണുന്നത്. ആ സന്തോഷ നിമിഷങ്ങളിലൊന്നാണ് മൃഗശാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

