ഡൽഹി: ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് സർവീസ് വരുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും 16 രാജ്യങ്ങളിലൂടെ റോഡ് മാർഗം ഇങ്ങനെ ലണ്ടനിലെത്താനുള്ള ടിക്കറ്റ് നിരക്ക് 15 ലക്ഷം രൂപയാണ്. ഇന്ത്യയിലെ ഗുർഗ്രാമിൽ നിന്നുമുള്ള ടൂർ കമ്പനിയാണ് ഡൽഹിയെയും ലണ്ടനെയും ബന്ധിപ്പിച്ച് ഇത്തരത്തിൽ ബസ് സർവീസ് നടത്താനൊരുങ്ങുന്നത് . ‘ബസ് ടു ലണ്ടൻ’ എന്നാണ് സർവ്വീസിന്റെ പേര്.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്താന്‍,റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ബസ് പോകുന്നത്.
ബസില്‍ ആകെ 20 സീറ്റുകൾ മാത്രമാകും യാത്രക്കാർക്കായി ഒരുക്കുക. എല്ലാം ബിസിനസ് ക്ലാസ് സീറ്റുകളായിരിക്കും. യാത്രക്കാര്‍ക്ക് പുറമെ ഡ്രെെവർ, അസിസ്റ്റന്റ് ഡ്രൈവര്‍, ഗൈഡ്, സഹായി എന്നിവരും ബസിൽ ഉണ്ടായിരിക്കും. യാത്രയ്ക്കിടയില്‍ ആവശ്യമായ വിവരങ്ങള്‍ ഗൈഡ് പറഞ്ഞുതരികയും ചെയ്യും. മറ്റ് രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്പനിതന്നെയാകും കൈകാര്യം ചെയ്യുക.



