ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും

ഡൽഹി: യു.എ. ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ മൽസരങ്ങളിൽ ഉത്തേജക മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താൻ വിപുലമായ പദ്ധതികൾ. ഇതിനായി അഞ്ച് ഡോപ്പിങ് കൺട്രോൾ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വ്യത്യസ്ത ബാച്ചുകളിലായി മൂന്ന് സംഘങ്ങൾ യു.എ.ഇയിൽ എത്തും. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.

മൽസരവേദികളിൽ വച്ചു മാത്രമാകും പരിശോധന. എം .എസ് . ധോണി , വിരാട് കോഹ് ലി തുടങ്ങിയ സൂപ്പർ താരങ്ങൾക്കും പരിശോധനയിൽ ഇളവുണ്ടാകില്ല.
ടൂർണമെൻറിനിടെ താരങ്ങളുടെ 50 സാംപിളുകൾ ശേഖരിക്കും. യൂറിൻ സാംപിളുകൾ കൂടാതെ രക്തസാംപിളുകളും ശേഖരിച്ചാകും പരിശോധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →