മാഹി: ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ ഡോ.ലിജിന്റെ ബൊലീറോയാണ് മോഷ്ടാവ് തിരികെ നല്‍കിയത്.
പ്രതിയെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിതുറന്ന് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ആറ് മാസം കൊണ്ട് നാലായിരം കിലോമീറ്ററാണ് വാഹനം ഓടിയത്. ഒടുവില്‍ മാനസാന്തരം വന്ന കള്ളന്‍ ആര്‍.സി. ബുക്കിലെ വിലാസത്തില്‍ ഡോക്ടര്‍ക്ക് കത്തയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ കാര്‍ നിര്‍ത്തിയിട്ടുള്ളതായും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇത്തരമൊരു കത്ത് പോലീസിനും ലഭിച്ചു. കാര്‍ മീനങ്ങാടി പോലീസ് കോടതിയില്‍ ഹാജരാക്കി.

