സ്വര്‍ണ്ണകടത്തുകേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ സംഘം

കൊച്ചി: സ്വര്‍ണ്ണകളളക്കടത്തുകേസില്‍ ദുബായിലെത്തിയ എന്‍ഐഎ അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായി വെളിപ്പെടുത്തല്‍. ഇതോടെ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചിലരുടെ അറസ്റ്റുണ്ടാവും. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ എന്‍ഐഎയുടെ ആദ്യസംഘം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയ വിവരങ്ങള്‍ പരിേശാധിച്ചശേഷം ബുധനാഴ്ചയോടെയായിരിക്കും ഈഡിയുടെ അറസ്റ്റുകളുണ്ടാവുകയെന്നാണ്
വിവരം.

സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ സ്വര്‍ണ്ണകടത്ത് നടക്കുമ്പോള്‍ തിരുവനന്തപുരം യുഎ ഇ കോണ്‍ണ്‍ സുലേറ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ അനൗദ്യോഗികമായി വിവരങ്ങള്‍ തേടിയിരുന്നു. ദുബായി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് നടന്ന സ്വര്‍ണ്ണകളളക്കടത്ത്, അതിന് പിന്നിലെ കളളപ്പണ ഇടപാട്, തുടങ്ങിയവ സംബന്ധിച്ച ഫയലുകള്‍ എന്‍.ഐ.എ കസ്റ്റംസിനും ഇഡിക്കും കൈമാറും

കളളക്കടത്തിനായി സ്വര്‍ണ്ണം നയതന്ത്ര പാഴ്‌സലിലാക്കാന്‍ സ്വന്തം സ്ഥാപനം മറയാക്കിയെന്നുളളതാണ് കേസില്‍ ഫൈസല്‍ ഫരീദിന്റെ റോള്‍. ഫൈസലിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു, കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് ഹമീദാണ് സ്വര്‍ണ്ണം ഒളിപ്പിക്കുന്ന പാഴ്‌സല്‍ ഒരുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →