നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന സ്ഥിതിയാണ് കുറ്റകൃത്യങ്ങളിൽ ശിക്ഷ കിട്ടുന്ന കേസുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഉള്ളത്.പല സംസ്ഥാനങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങളിൽ പകുതിയിൽ ഏറെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.റിപ്പോർട്ട് ചെയ്ത സ്റ്റേഷനിൽ എത്തുന്നത് നല്ല പങ്ക് പോലീസ് തന്നെ വിചാരണ നടത്തി വീട്ടിലേക്ക് വീട്ടിലേക്ക് മടക്കി അയക്കുന്നു.ഇതിനെല്ലാം മറികടന്ന് വളരെ കുറച്ചു മാത്രമാണ് കേസായി മാറുന്നത് കോടതിയിൽ എത്തുന്നത്.കോടതിയിൽ വർഷങ്ങൾ നീണ്ട നിയമനടപടിയിൽ വരുമ്പോൾ പ്രതികൾ കയ്യും സന്തോഷവാന്മാരായി വീട്ടിൽ പോകുന്നതാണ്.
എന്ത് നിയമം എന്ത് പോലീസ് എന്തു കോടതി എന്ന ഭാവമാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉള്ളത്.ആദ്യമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമാണ് ഭീതി ഉള്ളത് എന്ന് തോന്നുന്നു.ഇല്ലെങ്കിൽ എങ്ങനെയാണ് ഇത്രയധികം ഗുണ്ടാസംഘങ്ങൾ കുറ്റവാളി സംഘങ്ങൾ രാജ്യത്ത് മുഴുവൻ നിലനിൽക്കുന്നത്?
കുറ്റവാളികളുടെ അഴിഞ്ഞാട്ടം കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഉത്തർപ്രദേശ്.ഡൽഹിയിലെ കുറ്റകൃത്യയുടെ വേരുകൾ ഉത്തർപ്രദേശിലാണ്.ഒന്നും പിടിച്ചു പറിച്ചും അടിച്ചും കഴിഞ്ഞാൽസുരക്ഷിതമായി മുങ്ങുന്നത് ഉത്തർപ്രദേശിലേയ്ക്കാണ്.അവിടെ ഗ്രാമങ്ങൾ കുറ്റവാളികളുടെ നിയന്ത്രണത്തിലാണ്.ഒറ്റയ്ക്ക് ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോകാൻ പുരുഷന്മാരും കൂടി അവിടെ ധൈര്യപ്പെടുന്നില്ല.രാഷ്ട്രീയപാർട്ടികൾക്ക് പിന്നിൽ പ്രാദേശികമായി എല്ലാ ഗുണ്ടകളും അണിനിരന്നിട്ടുണ്ട്.ഗുണ്ടകളെ ഗുണ്ടകളെ കൊണ്ട് നിയന്ത്രിക്കാം എന്നല്ലാതെ പോലീസിനെ കൊണ്ട് കഴിയുകയില്ലാത്തതാണ് പൊതുസ്ഥിതി.
പക്ഷേ മയവില്ലാത്ത പോലീസ് നയമാണ് യോഗി ആദിത്യ നാഥ് നടപ്പാക്കുന്നത്.അതിന്റെ ഫലം കാണാനുമുണ്ട്.അവിടെ നടക്കുന്ന ഏറ്റുമുട്ടൽ മരണങ്ങളെ കുറിച്ച് ഇടം പിടിപ്പിച്ച വാദങ്ങൾ ഉന്നയിക്കുന്നവർക്ക് ഉത്തർപ്രദേശിലെ ഗ്രാമ നഗര മേഖലകളിലെ ഗുണ്ട സംഘങ്ങളുടെ ശക്തിയെ പറ്റി അറിയുകയില്ല.പക്ഷേ പോലീസ് ശേഷി വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. കേസുകൾ ചാർജ് ചെയ്താൽ മാത്രം പോരാ ശിക്ഷ വാങ്ങി കൊടുക്കുന്നതും പോലീസിൻറെ ജോലിയാണ് എന്ന് ഉത്തർപ്രദേശ് പോലീസ് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.അതിൻറെ ഭാഗമായ പ്രവർത്തനങ്ങൾ പല പ്രാപ്തിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന “ഓപ്പറേഷൻ കൺവിക്ഷൻ” പദ്ധതിയുടെ ഭാഗമായി മൂന്ന് കൊലപാതക, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു( 4.6.2026. ) ബുലന്ദ്ഷഹർ, ഗാസിയാബാദ് ജില്ലകളിലെ വിവിധ കേസുകളിലാണ് വിചാരണക്കോടതികൾ ശിക്ഷ പ്രഖ്യാപിച്ചത്. പോലീസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, ഫോറൻസിക് തെളിവുകളും സാക്ഷിമൊഴികളും ശക്തമായി കോടതിയിൽ അവതരിപ്പിക്കുക, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ നടപടികളിലൂടെയാണ് കുറ്റവാളികൾക്കെതിരെ ശിക്ഷ ഉറപ്പാക്കാനായതെന്ന് അധികൃതർ അറിയിച്ചു.
കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ഒതുങ്ങാതെ, കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തർപ്രദേശ് പോലീസ് “ഓപ്പറേഷൻ കൺവിക്ഷൻ” മുന്നോട്ടുകൊണ്ടുപോകുന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം മുതൽ വിചാരണ വരെ ഓരോ ഘട്ടവും നിരീക്ഷിച്ച് പ്രോസിക്യൂഷനുമായി ഏകോപനം ശക്തമാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിലൂടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയ കേസുകളിൽ ശിക്ഷാനിരക്ക് ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
മുൻനിര വർത്തമാനം പറയുന്നതിൽ മുൻപിൽ ആണ് കേരളവും ഇവിടുത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും മീഡിയയും.കൺമുമ്പിൽ നടക്കുന്ന നിഷ്ഠൂര കൊലപാതകങ്ങളെയും ശിശുഹത്യകളിലെയും സ്ത്രീശക്തികളിലെയും ഒക്കെ പ്രതികൾ കയ്യും വീശി പോകുന്നത് കേരളത്തിൽ പതിവാണ് ഇത് അവസാനിപ്പിക്കാൻ കേരള പോലീസിന് എന്തെങ്കിലും പരിപാടി ഉണ്ടോ?കേരളം എന്ന് കേട്ടാൽ അഭിമാനപൂരിതമാകുന്ന രാഷ്ട്രീയപാർട്ടികൾക്ക് അതേപ്പറ്റി ചിന്തയുണ്ടോ ? തെളിവുകൾ ഇല്ലാതെ അഭിമാനപൂരിതമാകുന്ന മാധ്യമങ്ങളും ആ ചോദ്യം ചോദിക്കുന്നുണ്ടോ? ഏത് ക്രിമിനൽ കേസിന്റെയും മെറിറ്റിലേക്ക് പോകാതെ അതിന്റെ രാഷ്ട്രീയം നോക്കി ഭക്ഷണം പിടിക്കുക മാത്രമല്ല വിചാരണ കോടതിക്കു മുമ്പിൽ തടിച്ചു കൂടുകയും ചെയ്യുന്ന പ്രാകൃതമാണ് കേരളത്തിൽ സർവത്ര കാണാനുള്ളത്.അതിനെ രാഷ്ട്രീയ പ്രബുദ്ധത എന്നാണ് വാഴ്ത്തുന്നത്.ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിയുടെ വിമോചനത്തിനുവേണ്ടി കോടതി വളപ്പിൽ തിങ്ങിക്കൂടുന്ന ആളുകൾ അനുസ്മരിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തെയും നിയമവാഴ്ചയോ ഒന്നുമല്ല.അമ്പും വില്ലും കോഴിയുമായി നടന്നിരുന്ന കിരാത മനുഷ്യരുടെ കൂട്ടത്തെയാണ്.കിരാതത്വം ആരോപിക്കപ്പെട്ട സമൂഹമാണ് ഉത്തർപ്രദേശിലേത്. പക്ഷേ ഒരൊറ്റ ഭരണനടപടിയിലൂടെ അതിൻറെ മറുപക്ഷ ചിത്രം രചിക്കുന്നതാണ് ഓപ്പറേഷൻ കൺവിക്ഷൻ എന്നതിലൂടെ കാണുന്നത്.വളരെ മുമ്പിലാണെങ്കിലും കേരളത്തിനും അതെപ്പറ്റി ചിന്തിക്കാവുന്നതാണ്
കുറച്ചുകൂടി മുമ്പിൽ ആകുന്നതിന്റെ പേരിൽ പ്രത്യേക നികുതി ഒന്നും കൊടുക്കേണ്ടി വരില്ലല്ലോ!
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.