ആരോഗ്യം സംരക്ഷിച്ചു പോരാട്ടത്തില്‍ പങ്കുചേരുക മണിക്കുട്ടന്‍ വീണ്ടും ഫിറ്റ്‌നസ് സെന്ററിലേക്ക്

കൊച്ചി: നടന്‍ മണിക്കുട്ടന്‍ വീണ്ടും ഫിറ്റ്‌നസ് സെന്ററിലേക്ക്്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ച ഫിറ്റ്‌നസ് സെന്റര്‍ തുറന്നതോടെയാണ് മണിക്കുട്ടന്‍ എത്തിയത്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും മണിക്കുട്ടന്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ആരാധകരുടെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ”ലോക്ക്ഡൗണിനു ശേഷം വീണ്ടും ജിമ്മിലേയ്ക്ക്, എല്ലാ മെഷീനുകളും സംവിധാനങ്ങളും അണുവിമുക്തമാക്കി വളരെ നല്ലരീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന തിരുവനന്തപുരം ജോണ്‍സ് ജിമ്മിന് എല്ലാവിധ ആശംസകളും. അപ്പൊ എല്ലാവരും കൊറോണയ്‌ക്കെതിരായിട്ടുള്ള പോരാട്ടത്തില്‍ നമ്മളാല്‍ കഴിയുന്ന രീതിയില്‍ സ്വന്തം ആരോഗ്യം സംരക്ഷിച്ചു പ്രതിരോധശക്തി കൂട്ടി ഈ പോരാട്ടത്തില്‍ പങ്കുചേരുക” എന്നാണ് മണിക്കുട്ടന്റെ കുറിപ്പ്.

മാസ്‌ക് ധരിച്ചാണ് താരത്തിന്റെ വര്‍ക്കൗട്ട്. എന്നാല്‍ മാസ്‌ക് ധരിച്ചു കൊണ്ട് വര്‍ക്കൗട്ട് ചെയ്യരുതെന്നും അത് പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നും ആരാധകരും ഉപദേശിച്ചു,’കായംകുളം കൊച്ചുണ്ണി’ എന്ന സീരിയയിലൂടെയാണ് മണിക്കുട്ടന്‍ അഭിനയരംഗത്തേക്ക് എത്തിയത്. ‘ബോയ്ഫ്രണ്ട്’ എന്ന വിനയന്‍ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →