കൊച്ചി: ‘ഏതായാലും ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യ..’ എന്ന കുറിപ്പോടു കൂടി അനുമോള്‍ ഇന്‍സ്റ്റഗ്രാമിൽ .കർഷകയുടെ വേഷത്തിൽ പാടത്ത് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രവും ക്യാപ്‌ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അനുമോള്‍. 2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
വാണിജ്യ സിനിമകളേക്കാൾ കലാമൂല്യമുള്ള സിനിമകള്‍ കണ്ടെത്തി അഭിനയിക്കാറുള്ള താരമാണ്. അതിനാല്‍ തന്നെ പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ 30 സിനിമകളാണ് അനുമോളുടെ കരിയറിലുള്ളത്.
കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. തമിഴിൽ അഞ്ചോളം ചിത്രങ്ങളിലും അഭിനയിച്ചു

