കൊച്ചി: വണ്ടിച്ചെക്ക് കേസിൽ റിസബാസ നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപയും കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതി തടവ് ശിക്ഷ വിധിച്ചു.
വ്യാജ ച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിയുണ്ടായിരുന്നു. റിസബാബ ഇതിനെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവച്ചു. ഇന്നലെ പണം അടയ്‌ക്കേണ്ട അവസാന ദിവസമായിട്ടും റിസബാവ പണം കെട്ടിവച്ചിരുന്നില്ല തുടർന്ന് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും കോടതി നിർദേശത്തെ തുടർന്ന് മൂന്ന് മണിവരെ റിസബാവ കോടതിയിൽ നിൽക്കണമെന്നായിരുന്നു നടപടി