പ്രധാന വിവരങ്ങൾ
- അദാനിയുമായി ആദ്യം കരാറിലേര്‍പ്പെട്ടത് കോണ്‍ഗ്രസാണെന്ന ആരോപണം.
- വിഴിഞ്ഞം തുറമുഖ കരാര്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടായതെന്ന പരാമര്‍ശം.
- രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അടിസ്ഥാനരഹിതമെന്ന വിമര്‍ശനം.
- ബി അശോകിന്റെ നിയമനത്തിനെതിരെ

News Portal

കോട്ടയം, 2026 ജൂണ്‍ 9 –
അദാനിയുമായി ആദ്യം കരാറില്‍ ഏര്‍പ്പെട്ടത് കോണ്‍ഗ്രസാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം അടിസ്ഥാനരഹിതമാണെന്നും മുന്‍ മന്ത്രി വി എന്‍ വാസവന്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടായിരുന്നു അദാനിയുമായുള്ള കരാര്‍. അത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഉണ്ടായത്. ആ വസ്തുത മറച്ചുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രതികരണമെന്നും വാസവന്റെ ആരോപണം.
ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി വി ഡി സതീശന് അദാനി പ്രതിനിധിയെയും എന്‍ഡിഎ ജനപ്രതിനിധിയെയും കണ്ടുമുട്ടിയതായും ബിജെപിയും അദാനിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതായും വാസവന് ആരോപിച്ചു. അതിനെ കേരളത്തിലേക്ക് ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കിയതും കോണ്‍ഗ്രസാണ്. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ബന്ധം. ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ കള്ളന് കള്ളന് എന്ന് വിളിച്ചുപറഞ്ഞതോടെ യഥാര്‍ഥ കള്ളന് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായെന്നും വിമര്‍ശനം. സര്‍വകലാശാലകളില്‍ സംഘി വല്‍ക്കരണം നടക്കുന്നതായും ആരോപണമുണ്ട്.
ഐപിഎസ് തലത്തിലെ അഴിച്ചുപണിയെക്കുറിച്ചും വിമര്‍ശനം ഉയര്‍ത്തി. ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത് ബിജെപിയുമായി നേരത്തേ തന്നെ ധാരണയുള്ള വ്യക്തിയെ പ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരാനാണെന്നാണ് ആരോപണം. കാവിവല്‍ക്കരണത്തിന് പച്ചക്കൊടി കാട്ടിയ ഐഎഎസുകാരില്‍ പ്രധാനിയാണ് ബി അശോക്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തേക്കുള്ള നിയമനം സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴിയൊരുക്കും. ദിവ്യ എസ് അയ്യരെ മാറ്റി ഇഷ്ടപ്പെട്ട ആളെ നിയമിച്ചതും അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി വകുപ്പ് നേരിട്ട് ഏറ്റെടുത്തതും അദാനിയുടെ താല്പര്യങ്ങള്ക്കനുസരിച്ച് മുന്നോട്ടുപോകാനാണ്. ഇത് അദാനി-കോണ്‍ഗ്രസ് ധാരണയുടെ ഭാഗമാണെന്നും കോണ്‍ഗ്രസിനെ ബിജെപിയിലേക്ക് എത്തിക്കുന്ന പാലമായി അദാനി മാറുകയാണെന്നും വാസവന് ആരോപിച്ചു.