ലീഗില്‍ നിന്നും കൂറു മാറി സി പി എം-ല്‍ എത്തിയ അഞ്ചുപേരെ മത്സ്യവില്‍പനയില്‍ നിന്നും തടഞ്ഞു. പേരാമ്പ്ര മത്സ്യചന്തയില്‍ സംഘർഷം; 15 പേർക്ക് പരിക്ക്. സംഘട്ടനത്തിലുണ്ടായ എല്ലാവരും കൊറോണ നിരീക്ഷത്തില്‍

കോഴിക്കോട്: പേരാമ്പ്ര മത്സ്യ ചന്തയിൽ സിപിഎം- ലീഗ് പ്രവർത്തകർ സംഘർഷമുണ്ടാക്കി. ലീഗ് വിട്ട് സിപിഐഎമ്മിൽ ചേർന്ന അഞ്ചുപേർ മീൻ ചന്തയിൽ മത്സ്യവിൽപ്പനയ്ക്ക് വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്.

മീൻ വില്പനയ്ക്ക് എത്തിയവരെ ലീഗ് പ്രവർത്തകർ തടഞ്ഞു. ഇതറിഞ്ഞ് അവിടെ എത്തിച്ചേർന്ന സിപിഎം പ്രവർത്തകർ കൂട്ടമായി മാർക്കറ്റിലുള്ളവരെ മർദ്ദിക്കുകയായിരുന്നു. ലീഗ് പ്രവർത്തകരും തിരിച്ചടിച്ചു. സംഘർഷത്തിൽ 15 ലധികം പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര ടൗണിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനസമയത്ത് മാനദണ്ഡങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ട് സംഘർഷം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. കൂടാതം സംഘർഷസമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകുവാന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →