പാലക്കാട് | വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെയും മകനെയും അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് മീറ്റ്നയില്‍ വീടുവാങ്ങി താമസിക്കുന്ന തൃശ്ശൂര്‍ കുറ്റൂര്‍ വീട്ടില്‍ രാമകൃഷ്ണ(60)നാണ് മരിച്ചത്.
വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്.
അവശനിലയിലായ ഭാര്യ വസന്ത, മകന് അഭിജിത്ത് എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.