ജമ്മു ജൂലൈ 6: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും അമര്‍നാഥിലേക്ക് 5124 പേരടങ്ങുന്ന ആറാമത്തെ സംഘം ശനിയാഴ്ച പുറപ്പെട്ടു. പഹല്‍ഗാമിലേക്ക് 2498 പുരുഷന്മാര്‍, 426 സ്ത്രീകള്‍, 19 കുട്ടികള്‍ തുടങ്ങിയവര്‍ 147 വാഹനങ്ങളിലായി നിന്നും പുറപ്പെട്ടു. ബല്‍ട്ടാലിലേക്ക് 1518 പുരുഷന്മാര്‍, 438 സ്ത്രീകള്‍, തുടങ്ങിയവര്‍ 79 വാഹനങ്ങളിലായും പുറപ്പെട്ടു.
ഇരുവഴികളിലേക്കും 226 വാഹനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജീപ്പിലും മോട്ടോര്‍ബൈക്കിലുമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അവരെ അനുഗമിക്കും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

