തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുളള അസഹിഷ്ണുതയാണെന്നും രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി അത് വളര്‍ന്നുവരുമോ എന്ന ആശങ്കയാണ് സര്‍ക്കാരിനെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന് .
നിലവിലുള്ള സാമൂഹിക – രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനം
തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുളള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക – രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും ആ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സിജെപി സ്ഥാപകന്‍
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ അവരുടെ വെബ്സൈറ്റും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. 10 ലക്ഷം പേര് അംഗങ്ങളായ cockroachjantaparty.org എന്ന വെബ്സൈറ്റാണ് മരവിപ്പിച്ചത്. തന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്കെ അറിയിച്ചിരുന്നു.
സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് കോടി 22 ലക്ഷമായി ഉയര്‍ന്നു.
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിജിറ്റല്‍ കാമ്പയ്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ ആറ് ലക്ഷം പേരാണ് ഒപ്പിട്ടത്. അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം രണ്ട് കോടി 22 ലക്ഷമായി ഉയര്‍ന്നു.