വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മോസ്കിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സാൻ ഡീഗോയിലുള്ള ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാജീവനക്കാരനും ഉൾപ്പെടുന്നു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചതായി പോലീസ് മേധാവി അറിയിച്ചു. മെയ് 18 തിങ്കളാഴ്ചയായിരുന്നു സംഭവം.
.സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇവിടെ അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ എന്നിവ പഠിപ്പിക്കുന്നുണ്ട്.