ആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ച മുൻ മന്ത്രി ജി. സുധാകരൻ സഹോദരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.കുടുംബസമേതമാണ് ജി. സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം.
ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജി.സുധാകരൻ മണ്ഡലത്തിൽ വിജയിച്ചത്
സിറ്റിംഗ് എംഎൽഎ എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് സുധാകരൻ അമ്പലപ്പുഴയിൽ വിജയിച്ചത്.75,184 വേട്ടുകളാണ് ജി. സുധാകരന് മണ്ഡലത്തിൽ ലഭിച്ചത്. 27,935 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ വിജയം. 2021ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് മണ്ഡലത്തിലുണ്ടായിരുന്നത്. ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജി.സുധാകരൻ മണ്ഡലത്തിൽ വിജയിച്ചത്.


