കോഴിക്കോട്| കോടഞ്ചേരി പതങ്കയത്ത് പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒളവണ്ണ സ്വദേശിയായ ഷബീല്‍ (17) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഷബീല്‍. സുഹൃത്തുക്കള്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിട്ടുനിന്ന വിദ്യാര്‍ഥി പിന്നീട് കുളിക്കാനിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
നാട്ടുകാരും മുക്കം പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ കരയ്ക്ക് കയറി നോക്കിയപ്പോള്‍ ഷബീലിനെ കാണാതായതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാരും മുക്കം പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

