പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ രണ്ടിടത്ത് സൂര്യാതപമേറ്റ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കോന്നി മങ്ങാരം പുത്തന്‍വീട്ടില്‍ മുരളി മോഹനന്‍ (64), കല്ലറ കടവ് കളീക്കല്‍ ഹൗസില്‍ അമല പ്രേം (19) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്.
സമീപത്തുണ്ടായിരുന്നവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. .
കോന്നി ചന്തക്ക് സമീപം വെച്ചാണ് ഇലക്ട്രോണിക്‌സ് കടയിലെ ടെക്‌നീഷ്യനായ മുരളി മോഹനന്‍ സൂര്യാതപത്തിന് ഇരയായത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെ മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. നഗരത്തില്‍ എസ് ബി ഐക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് അമല പ്രേമിന് സൂര്യാതപമേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. .



