വെഞ്ഞാറമൂട്: മരം മുറിയ്ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് റബർ മരത്തിൽ കുടുങ്ങി. വാമനപുരം ആനച്ചൽ കീരിച്ചേരി വീട്ടിൽ കണ്ണൻ ( 28 ) ആണ് 60 അടി ഉയരമുള്ള റബർ മരത്തിന് മുകളിൽ കുടുങ്ങിയത്.വെളളുമണ്ണടി കൈരളി നഗറിൽ ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ 10ഓടെ ആയിരുന്നു സംഭവം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി മരത്തിനു മുകളിൽ കയറി റോപ്പ് നെറ്റ് ലാഡറിന്റെ സഹായത്തോടെ കണ്ണനെ താഴെയിറക്കി. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
വെഞ്ഞാറമൂട് അഗ്നിശമന സേന നിലയത്തിലെ സീനിയർ റെസ്ക്യു ഓഫീസർ അജിത്ത് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുബീഷ്, വിപിൻ ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
