സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങ ചെക്പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി . എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം ഏറനാട് മുണ്ടങ്ങാടന്‍ എം. അനസ്(26) ആണ് പിടിയിലായത്. 19.78 ഗ്രാം മെത്താംഫിറ്റാമിൻ പ്രതിയിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അനസ്. .എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സിറാജ്, പ്രിവന്റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. മിഥുന്, എം. അര്ജുന് എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
.
