ഇസ്‌റായേലുമായുള്ള സൈനിക കരാറുകളില്‍ നിന്ന് പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി

റോം | പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇസ്‌റായേലിന് കനത്ത തിരിച്ചടി നല്‍കി ഇറ്റലിയുടെ നടപടി. ഇസ്‌റായേലുമായുള്ള സൈനിക കരാറുകളില്‍ നിന്ന് പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പ്രഖ്യാപിച്ചു. ഇറാനെതിരെ ഇസ്‌റായേല്‍ നടത്തുന്ന ആക്രമണത്തിലും ലിയോ പതിനാലാമന്‍ മാര്‍പാപ്പക്കെതിരെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിലോമ വാക്ശരങ്ങളിലും പ്രതിഷേധിച്ചാണിത്.

സൈനിക കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയാണ്.’- മെലോനി റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

വെറോണയിലെ ഒരു ചടങ്ങിലായിരുന്നു മെലോനിയുടെ നിര്‍ണായക പ്രഖ്യാപനം. ‘നിലവിലെ സാഹചര്യത്തിന്റെ വെളിച്ചത്തില്‍, ഇസ്‌റാഈലുമായുള്ള സൈനിക കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയാണ്.’- മെലോനി റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. ഇറ്റലിയുടെ തീരുമാനം പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്‌റായേല്‍ കാറ്റ്‌സിനെ കത്തിലൂടെ അറിയിച്ചു.

ഈമാസം 13ന് കാരാര്‍ പുതുക്കേണ്ടതായിരുന്നു..

2003ല്‍ മാറ്റ്യോ സാല്‍വിനി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പിട്ടത്. സൈനികോപകരണ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം, പ്രതിരോധ മേഖലയിലെ ഗവേഷണം, വികസനം എന്നിവയുള്‍പ്പെടെയുള്ള ഉഭയകക്ഷി സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും താനേ പുതുക്കപ്പെടുന്ന തരത്തിലായിരുന്നു കരാര്‍. ഇതുപ്രകാരം ഈമാസം 13ന് കാരാര്‍ പുതുക്കേണ്ടതായിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →