ലോ​​​ക​​​സ​​​ഭാ സീ​​​റ്റു​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാൻ നീക്കം : ബി​​​ജെ​​​പി​​​യ്ക്ക് ഗൂ​​​ഢല​​​ക്ഷ്യ​​​മെന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി

കോ​​​ട്ട​​​യം: വ​​​നി​​​താ സം​​​വ​​​ര​​​ണം 2029ല്‍ ​​​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ലോ​​​ക​​​സ​​​ഭാ സീ​​​റ്റു​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നീ​​​ക്കം ഇ​​​ന്ത്യ​​​യു​​​ടെ ഫെ​​​ഡ​​​റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ര്‍ത്താ​​​നു​​​മു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ഗൂ​​​ഢല​​​ക്ഷ്യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി.

മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കു​​​മ്പോ​​​ള്‍ ന​​​ഗ​​​ര-ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ള്‍ ത​​​മ്മി​​​ല്‍ വ​​​ലി​​​യ അ​​​ന്ത​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​വും.

വ​​​നി​​​താ സം​​​വ​​​ര​​​ണ ബി​​​ല്‍ രാ​​​ജ്യ​​​ത്തെ സ്ത്രീ ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ വ​​​ലി​​​യ തോ​​​തി​​​ല്‍ സ​​​ഹാ​​​യി​​​ക്കും. എന്നാൽ ഇ​​​തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​ലി​​​യ​​​ തോ​​​തി​​​ലു​​​ള്ള പ്രാ​​​തി​​​നി​​​ധ്യ​​​ക്കു​​​റ​​​വു​​​ണ്ടാ​​​ക്കും. ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര്‍നി​​​ര്‍ണ​​​യം ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും രാ​​​ജ്യ​​​ത്ത് കു​​​ടും​​​ബാ​​​സൂ​​​ത്ര​​​ണ​​​വും ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​യ​​​ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്നും അദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്‌​​​നാ​​​ടു​​​മ​​​ട​​​ക്കം ജ​​​ന​​​സം​​​ഖ്യ കു​​​റ​​​ഞ്ഞ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ക​​​യോ വ​​​ര്‍ധ​​​നക്കി​​​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യും.​​​രാ​​​ജ്യ​​​ഭ​​​ര​​​ണം ആ​​​ര്‍ക്കാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ജ​​​ണ്ട ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ സീ​​​റ്റ് വ​​​ര്‍ധ​​​ന​​​യി​​​ലൂ​​​ടെ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല, മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കു​​​മ്പോ​​​ള്‍ ന​​​ഗ​​​ര-ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ള്‍ ത​​​മ്മി​​​ല്‍ വ​​​ലി​​​യ അ​​​ന്ത​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​വും.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഷ, സാം​​​സ്‌​​​കാ​​​രി​​​ക​​​ത്ത​​​നി​​​മ എ​​​ന്നി​​​വ​​​യ്ക്കു​​​മേ​​​ല്‍ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ള്‍ ഉ​​​യ​​​രും.

വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഷ, സാം​​​സ്‌​​​കാ​​​രി​​​ക​​​ത്ത​​​നി​​​മ എ​​​ന്നി​​​വ​​​യ്ക്കു​​​മേ​​​ല്‍ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​ക​​​ള്‍ ഉ​​​യ​​​രും. ഇ​​​തു മ​​​റ​​​ച്ചുപി​​​ടി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തി​​​ട്ടു​​​ള്ള​​​തെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

. Jose K. Mani ulterior motive increase

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →