കോഴിക്കോട്: കോഴിക്കോട് എളേറ്റിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം. വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ ഹംദാന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു . .പരിക്കേറ്റ മുഹമ്മദ് ഹംദാ നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കാട്ടുപന്നി പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു
അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ. സുഹൃത്തുക്കൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തിയത്. ഹംദാൻ ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടുപന്നി പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. ഹംദാന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജിഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ.
.
