റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവൻ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റായേൽ

April 9, 2026 - 3:26 pm

ബെയ്റൂത്ത് | ഹിസ്ബുല്ല തലവൻ നഈം ഖാസിമിൻ്റെ അനന്തരവനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസുഫ് ഹർഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. ഏപ്രിൽ 8 ബുധനാഴ്ച രാത്രി ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയവ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്

സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു

ഹിസ്ബുല്ലയുടെ നേതൃനിരയിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി യൂസുഫ് ഹർഷി. നഈം ഖാസിമിൻ്റെ അടുത്ത സഹായി എന്ന നിലയിൽ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ബെയ്റൂത്ത് കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ ഇയാൾക്കൊപ്പം മറ്റ് ചില ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *