ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ലൂടെ വ്യ​ക്തി​ഹ​ത്യ​: ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ എം.​ബി. രാ​ജേ​ഷ്.

പാ​ല​ക്കാ​ട്: ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഹീ​ന​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി മ​ന്ത്രി​യും തൃ​ത്താ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ എം.​ബി. രാ​ജേ​ഷ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​രു​വി​ട്ട രീ​തി​യി​ലു​ള്ള വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യി​രി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ വേ​ട്ട​യാ​ടു​മ്പോ​ള്‍ ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍ ഒ​രു ഐ​ടി സെ​ല്ലി​നെ​യും അ​ഭി​ഭാ​ഷ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ പ​രി​ധി​യും ലം​ഘി​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​യാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം എ​ത്തി​യ​പ്പോ​ള്‍ എ​ല്ലാ പ​രി​ധി​യും ലം​ഘി​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​യാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഭാ​ര്യ​യു​ടെ ചി​ത്രം വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പ പ്ര​ച​ര​ണം ന​ട​ക്കു​ന്നു. അ​തി​നെ​തി​രെ ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ​യാ​ണ് സ​ര​സ് മേ​ള​യെ കു​റി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →