റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കുന്നതിന് സുരക്ഷിത പാതയൊരുക്കും – ഇറാൻ

April 7, 2026 - 11:14 am

.
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതപാത ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കും ഇറാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എ.എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് അനിവാര്യമായതെല്ലാം ഇറാൻ ചെയ്യുന്നുണ്ട്.

ഇറാനുമായി യുദ്ധം ചെയ്യുന്ന രാജ്യങ്ങൾക്കുമുന്നിലാണ് ഹോർമുസ് കടലിടുക്ക് അടച്ചത്. സുഹൃദ്രാജ്യങ്ങൾക്ക് സുരക്ഷിത സമുദ്രപാതയൊരുക്കുമെന്നത് ഇറാന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ്. ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ, അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടികൾമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിതമായ മടക്കയാത്രയ്ക്ക് അനിവാര്യമായതെല്ലാം ഇറാൻ ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *