മരണം മുന്നില്‍കണ്ട്‌ 12 മണിക്കൂര്‍,ഒടുവില്‍ രക്ഷകരായി വ്യോമസേന.

ഝത്തീസ്‌ഗഡ് : ഝത്തീസ്‌ഗഡിലെ ഖുത്തഘട്ട അണക്കെട്ട്‌ കവിഞ്ഞൊഴുകുമ്പോള്‍ അണക്കെട്ടിന്‍റെ സ്‌പില്‍വേയിലിറങ്ങിയ 43 കാരന്‍ അപകടത്തില്‍ പെട്ടു. അണക്കെട്ടിനു സമീപം ഒഴുക്കില്‍ പെടാതെ മരച്ചില്ലയില്‍ പിടിച്ച്‌ മരണത്തെ മുഖാമുഖം കണ്ട്‌ ഇരുന്നത്‌ 12 മണിക്കൂര്‍. പ്രതികൂല കാലാവസ്ഥകാരണം പൊലീസിനും അടുത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ ബിലാസ്‌പൂര്‍ പോലീസ്‌ വ്യോമസേനയെ സമീപിച്ചു. വ്യോമസേനയുടെ ഹെലികോപ്‌ടര്‍ അടുത്തദിവസം രാവിലെ എത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഝത്തീസ്‌ഗഡില്‍ കനത്ത മഴയായിരുന്നു. മിക്കജലാശയങ്ങളിലും ജലനിരപ്പുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →