റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുന്ദമംഗലത്ത് വീട്ടിനുള്ളില്‍ വന്‍ സ്ഫോടനം : രണ്ടുമരണം

കോഴിക്കോട് | കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം.2026 ഏപ്രിൽ 4 ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്.

പടക്കനിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സംശയം

വീട്ടിനുള്ളില്‍ പടക്കനിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *