തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കൊരട്ടി കൂനൂര്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോസഫ് കൊടിയനെതിരെ പോലീസ് കേസെടുത്തു. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകള്‍ക്കിടെ വീട്ടിലേക്ക് എത്തിയ ഫദര്‍ ജോസഫ് കൊടിയന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസ് കേസെടുത്തതോടെ ഫാദര്‍ ഒളിവില്‍ പോയി.
.മുമ്പും ഒരു പോക്‌സോ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് സമാനമായ മറ്റൊരു പോക്‌സോ കേസില്‍ ഇയാള്‍ ജയിലില്‍ പോയിരുന്നു. വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പള്ളിയിലും ശേഷം പോലീസ് സ്റ്റേഷനിലും എത്തി കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. പരാതി വന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ ഫാദര്‍ ജോസഫ് ഒടിയന്‍ ഒളിവില്‍ പോയി എന്നാണ് പോലീസ് പറയുന്നത്.. വികാരിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് കൊരട്ടി പോലീസ് പറയുന്നത്. .

