ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് യുവതിയും യുവാവും ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ ഭാഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്. ഇരുവരും കൈകൾ കോർത്തുപിടിച്ച് നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു പറഞ്ഞു.
വിവരം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
