പാലക്കാട്|പാലക്കാട് റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ കര്‍ഷകരെ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് ഉണക്കാന്‍ സ്ഥലമില്ലാത്ത കര്‍ഷകരാണ് റോഡരികില്‍ നെല്ല് സൂക്ഷിക്കാറുള്ളത്. റോഡരികില്‍ നെല്ല് ഉണക്കാനിട്ടതിനാണ് കര്‍ഷകരെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്.
ഫയര്‍ഫോഴ്സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്നാണ് ഭീഷണി
നെല്ല് നീക്കിയില്ലെങ്കില്‍ ഫയര്‍ഫോഴ്സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കര്‍ഷകര്‍ പരാതിയില്‍ പറയുന്നു. അതേസമയം, നെല്ലെടുക്കാന്‍ മില്ലുകാര്‍ എത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്.

