പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന് മാത്യുവിനെതിരെയാണ് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന് മാത്യുവിനെതിരെയുള്ള പരാതി. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പരാതിക്കാരി ആശുപത്രിയിൽ ചികിത്സയിലാണ്
.ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി.
