സൂ​ര്യോ​ദ​യം ക​ണ്ട് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മും​ബൈ: ഖ​ണ്ടാ​ല​യി​ൽ പോ​യി സൂ​ര്യോ​ദ​യം ക​ണ്ട് മ​ട​ങ്ങി​യ മൂ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ജ​യ്പൂ​ർ സ്വ​ദേ​ശി ശ്രേ​യാ​ൻ​ഷ് ശ​ർ​മ്മ (22), നാ​സി​ക്ക് സ്വ​ദേ​ശി ഓം​കു​മാ​ർ ബോ​ർ​സെ (23), നാ​ഗ്പൂ​ർ സ്വ​ദേ​ശി ലേ (20) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാർച്ച് 19 വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ൻ​വേ​ൽ എ​ക്സി​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും മ​റി​യു​ക​യു​മാ​യി​രു​ന്നു.

സൂ​ര്യോ​ദ​യം ക​ണ്ട​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം

ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​ക്കാ​ണ് ഖ​ണ്ടാ​ല​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. സൂ​ര്യോ​ദ​യം ക​ണ്ട​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →