ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഗൗ​ര​വ് പ്ര​ജാ​പ​തി (24) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഗൗ​ര​വ് കു​ട്ടി​യെ കൊ​ണ്ടു​പോവുകയായിരുന്നു. തു​ട​ർ​ന്ന് ന​ന്ദ​ഗ്രാ​മി​ലെ ഒ​രു വ​യ​ലി​ൽ വ​ച്ച് കു​ട്ടി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്ങി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സി​ന് നേ​രെ വെ​ടി​വ​ച്ചു.

കു​ട്ടി​യെ മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഗൗ​ര​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.
കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഒ​ളി​പ്പി​ച്ചു​വ​ച്ച തോ​ക്ക് ക​ണ്ടെ​ടു​ക്കാ​നാ​യി പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ, ഇ​യാ​ൾ പോ​ലീ​സി​ന് നേ​രെ വെ​ടി​വ​ച്ചു. ഇ​തേ തു​ട​ർ​ന്ന് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് ഗൗ​ര​വി​ന്‍റെ ര​ണ്ട് കാ​ലു​ക​ൾ​ക്കും നേ​രെ വെ​ടി​വ​ച്ചു. പ​രി​ക്കേ​റ്റ ഇ​യാ​ൾ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →