സാധനം വാങ്ങുവാൻ കടയിൽ നിന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു


പത്തനംതിട്ട: കരിമ്പനാക്കുഴി, ആലും മൂട്ടിൽ സത്യൻ്റെ (പുഷ്പാംഗദൻ ) ഭാര്യ ശാന്ത (60)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിന് സമീപം റിംങ് റോഡിലായിരുന്നു അപകടം. ഇവിടെ ചായക്കട നടത്തുന്ന സത്യനും ഭാര്യയും കട പൂട്ടിയ ശേഷം തൊട്ടടുത്ത കടയിൽ സാധനം വാങ്ങുന്നതിനിടെ യായിരുന്നു അപകടം.

സ്റ്റേഡിയം റോഡിൽ നിന്നും അമിതവേഗതയിലെത്തിയ കാർ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശാന്തയുടെ അരയുടെ താഴ്ഭാഗം തകരുകയും ഒരു കാൽ അറ്റുപോവുകയും ചെയ്തു. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ശാന്ത മരിച്ചത്. സത്യൻ ചികത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →