കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂര്‍ |. വടക്കാഞ്ചേരിയിൽ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. മാർച്ച് 16 തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

വിഷ്ണുവിനെ വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →