ബസ് ബൈക്കുകളില്‍ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു.

.ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു

മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെ ത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →