പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല : വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​ക്കു ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റെ​​​ന്ന കേ​​​സി​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താനായില്ല. ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​രേ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ച് വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന വ​​​കു​​​പ്പു ചു​​​മ​​​ത്തി​​​യാ​​​യി​​​രു​​​ന്നു കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.

റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​കരുടെ കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി ഇ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. ഹ​​​ർ​​​ജി ഇ​​​ന്നു (ഫെബ്രുനോീബ28)കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →