കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​ൻ കീഴിൽ വരുമെന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ ‘പ​​​ബ്ലി​​​ക് അ​​​ഥോ​​​റി​​​റ്റി’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം (സി​​​യാ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു ല​​​ക്ഷം രൂ​​​പ പിഴ ചു​​​മ​​​ത്തി​​​യ ന​​​ട​​​പ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി.

ക​​​മ്പനി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു സി​​​യാ​​​ൽ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​തെ​​​ന്നും , വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സി​​​യാ​​​ലി​​​ന്‍റെ വാ​​​ദം.

വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ബോ​​​ർ​​​ഡ് മീ​​​റ്റിം​​​ഗി​​​ന്‍റെ മി​​​നി​​​റ്റ്സ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ 2019 ജൂ​​​ണി​​​ലെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യാ​​​ണു സി​​​യാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ക​​​മ്പനി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു സി​​​യാ​​​ൽ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സി​​​യാ​​​ലി​​​ന്‍റെ വാ​​​ദം.എ​​​ന്നാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബെ​​​ഞ്ചും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചും ഈ ​​​വാ​​​ദം നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കോ​​​ട​​​തി സി​​​യാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →