റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു. എയർ ആംബുലൻസിലുണ്ടായിരുന്ന രോഗി സഞ്ജയ്കുമാർ, നഴ്സുമാരായ അർച്ചനാദേവി, ധുരു കുമാർ, പരിചരിച്ച ഡോക്ടർ വികാസ് കുമാർ, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻകുമാർ മിശ്ര, പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്റ്റൻ സാവ്രജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.
ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം
ഫെബ്രുവരി 23 തിങക്ളാഴ്ച രാത്രി 7.34 ഓടെ ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബെൽ 9എൽ വിടി-എജെവി വിമാനമാണു അപകടത്തിൽപ്പെട്ടത്.രാത്രി 7.11ന് റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസിന് 7.34 ഓടെ കൊൽക്കത്ത വിമാനത്താവളുമായുള്ള റഡാർ ബന്ധം നഷ്ടമായെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ്കുമാറിനെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
