കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം കിട്ടി. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല.
കവര്‍ച്ച പത്മകുമാറിന്റെ അറിവോടെയാണെന്നായിരുന്നു പ്രത്യേ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2025 നവംബര്‍ 20നാണ് എ പത്മകുമാര്‍ അറസ്റ്റിലായത്. കവര്‍ച്ച പത്മകുമാറിന്റെ അറിവോടെയാണെന്നായിരുന്നു പ്രത്യേ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ മാര്‍ച്ച് 31നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് എസ്ഐടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്..
