സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം

കോ​​​ഴി​​​ക്കോ​​​ട്:ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷ ഒരുക്കി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം . ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കുന്നതിനായി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഞ്ചു സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​നി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു റെ​​​യി​​​ൽ മൈ​​​ത്രി സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

ഒ​​​റ്റ​​​യ്ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ കോ​​​ച്ച് നമ്പ​​​ർ, ട്രെ​​​യി​​​നി​​​ന്‍റെ വി​​​ശ​​​ദാം​​​ശം, യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഫോ​​​ട്ടോ എ​​​ന്നി​​​വ ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് വ​​​ഴി പ​​​ങ്കു​​​വ​​​ച്ചാ​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ ക​​​ൺ​​​ട്രോ​​​ൾ റൂം ​​​മു​​​ഖേ​​​ന ഇ​​​വ​​​രെ നി​​​രീ​​​ക്ഷി​​​ക്കും.സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ, യാ​​​ത്ര​​​യ്ക്കി​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം, തു​​​ട​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണ്. ട്രെ​​​യി​​​നി​​​ലോ പാ​​​ള​​​ത്തി​​​ലോ പ്ലാ​​​റ്റ്ഫോ​​​മി​​​ലോ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​നും ആ​​​പ്പി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു റെ​​​യി​​​ൽ മൈ​​​ത്രി സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

പ്ലേ ​​​സ്റ്റോ​​​റി​​​ൽ നിന്ന് പോ​​​ൽ ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെയ്യാം

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ട്രെ​​​യി​​​നി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​യ പോ​​​ൽ ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഇ​​​തി​​​ൽ​​നി​​​ന്നു ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →