പോറ്റിയെ കയറ്റിയത് കെ സി വേണുഗോപാലെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട | ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരുന്ന കാലത്താണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നല്‍കുന്ന നീക്കത്തിനാണ് മുഖ്യമന്ത്രി തുടക്കമിട്ടത്.

കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്

2004 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു പത്തനംതിട്ടയില്‍ എല്‍ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത പ്രതിപക്ഷത്തിന്റെ താല്‍പര്യം തുറന്നു കാട്ടുകയായിരുന്നു മുഖ്യമന്ത്രി.

പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് കെ സി വേണുഗോപാല്‍

എന്നാല്‍, പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അമ്പലക്കള്ളമാരെ അകത്താക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസര്‍കോട് കുമ്പളയില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു കെ സിയുടെ പ്രതികരണം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →